എവിടെയും ഞാനൊന്നും അവശേഷിപ്പിക്കാറില്ല,
ഒരിക്കലും
ഒരു ഫോണ്‍ നമ്പര്‍ പോലും ;
പറയാനറിയാഞ്ഞിട്ടല്ല
ഒരു വിലാസം പോലും പറയാറില്ല .
നടന്നകലുമ്പോള്‍ ഉയരുന്ന പൊടിപടലത്തില്‍
കരിയില പോലെ പാറിക്കളിക്കുന്ന
ഓര്‍മ്മകളായി
മറവിയുടെ ചുഴികള്‍ തേടി
ഒറ്റയ്ക്ക് ഞാന്‍ ...
എവിടെനിന്നൊക്കെയോ
എന്നെ തേടി വരുന്ന പോസ്റ്റ്‌കാര്‍ഡുകളില്‍
ഞാന്‍ പറയാത്ത എന്‍റെ വിലാസം ,
മൊബൈലിലെ ഇന്ബോക്സില്‍
നിറഞ്ഞു കവിയുന്ന മെസ്സേജുകളില്‍
ഞാന്‍ പറയാത്ത എന്‍റെ ഫോണ്‍ നമ്പര്‍
ഒറ്റപ്പെട്ടെന്നു ഞാന്‍ കരുതിയ വഴികളിലും
നിങ്ങളെന്നെ
വിടാതെ പിന്തുടരുകയായിരുന്നു ....
Tuesday, April 27, 2010
Thursday, February 11, 2010
ഒടുവില്‍...
Tuesday, February 9, 2010
നിഴലുകള്‍
എനിക്കു പറയാനുണ്ട് ,
ഒരുപാടു പറയാനുണ്ട്,
ഞാനെന്ന നിഴലിനെ പറ്റി;
അതിരുകളും മുള്‍പടര്‍പ്പുകളും
മുഖങ്ങളില്‍ നിന്നും മുഖങ്ങളിലേക്ക് പടരുന്ന
വെളുത്ത ചിരിയുമുള്ള വെളിച്ചത്തു ,
കൂടുതല്‍ ഇരുളാന്‍ ഇഷ്ടമില്ലാഞ്ഞതു കൊണ്ടാണ്
ഞാന്‍ ഇരുളിനെ പ്രണയിക്കുന്നത് .
ഇരുളില്‍ എനിക്കു നഷ്ടപ്പെടുന്ന കാഴ്ച
എനിക്കു ചുറ്റും പടരുന്ന ഏകാന്തതയെ പറ്റി
എന്നെ ഓര്‍മിപ്പിക്കുന്നു...
എന്‍റെ പ്രണയം ഇരുട്ടില്‍ സ്വതന്ത്രനായി
എന്നിലേക്ക് അലിഞ്ഞു ചേരുന്ന നിഴലിനോടാണ്,
കാരണം, നീ എന്‍റെ നിഴലായി
എന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു .......
ഒരുപാടു പറയാനുണ്ട്,
ഞാനെന്ന നിഴലിനെ പറ്റി;
അതിരുകളും മുള്‍പടര്‍പ്പുകളും
മുഖങ്ങളില്‍ നിന്നും മുഖങ്ങളിലേക്ക് പടരുന്ന
വെളുത്ത ചിരിയുമുള്ള വെളിച്ചത്തു ,
കൂടുതല്‍ ഇരുളാന്‍ ഇഷ്ടമില്ലാഞ്ഞതു കൊണ്ടാണ്
ഞാന്‍ ഇരുളിനെ പ്രണയിക്കുന്നത് .
ഇരുളില്‍ എനിക്കു നഷ്ടപ്പെടുന്ന കാഴ്ച
എനിക്കു ചുറ്റും പടരുന്ന ഏകാന്തതയെ പറ്റി
എന്നെ ഓര്‍മിപ്പിക്കുന്നു...
എന്‍റെ പ്രണയം ഇരുട്ടില്‍ സ്വതന്ത്രനായി
എന്നിലേക്ക് അലിഞ്ഞു ചേരുന്ന നിഴലിനോടാണ്,
കാരണം, നീ എന്‍റെ നിഴലായി
എന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു .......
Subscribe to:
Posts (Atom)
