
ഒരു വാഹനത്തിന്‍റെ
ഉടഞ്ഞ കണ്ണാടിച്ചില്ലുകളായി
തുരുംബെടുത്ത ഒരു ആംബുലന്‍സിന്‍റെ
നിലവിളിയോടെ ,
മരണം
എന്‍റെ മുറിവുകളിലൂടെ
അരിച്ചിറങ്ങുന്നു ...
ഹൈവേയുടെ കൊടുംവളവില്‍
പാറക്കൂട്ടങ്ങളിലേക്ക് അരിച്ചിറങ്ങുന്ന
ചോരത്തുള്ളികള്‍
എന്‍റെ മാത്രം വേദനയാണ്;
നിനക്ക് വേണ്ടി
എന്‍റെ
അവസാനത്തെ വേദന...
ninakku vaendi entte avassanathhe vaedana............
ReplyDelete