Tuesday, February 9, 2010

നിഴലുകള്‍

എനിക്കു പറയാനുണ്ട്‌ ,
ഒരുപാടു പറയാനുണ്ട്‌,
ഞാനെന്ന നിഴലിനെ പറ്റി;
അതിരുകളും മുള്‍പടര്‍പ്പുകളും

മുഖങ്ങളില്‍ നിന്നും മുഖങ്ങളിലേക്ക് പടരുന്ന
വെളുത്ത ചിരിയുമുള്ള വെളിച്ചത്തു ,
കൂടുതല്‍ ഇരുളാന്‍ ഇഷ്ടമില്ലാഞ്ഞതു കൊണ്ടാണ്
ഞാന്‍ ഇരുളിനെ പ്രണയിക്കുന്നത്‌ .
ഇരുളില്‍ എനിക്കു നഷ്ടപ്പെടുന്ന കാഴ്ച
എനിക്കു ചുറ്റും പടരുന്ന ഏകാന്തതയെ പറ്റി

എന്നെ ഓര്‍മിപ്പിക്കുന്നു...
എന്‍റെ പ്രണയം ഇരുട്ടില്‍ സ്വതന്ത്രനായി
എന്നിലേക്ക്‌ അലിഞ്ഞു ചേരുന്ന നിഴലിനോടാണ്‌,
കാരണം, നീ എന്‍റെ നിഴലായി
എന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു .......

No comments:

Post a Comment